കിളിമാനൂർ ഉപജില്ല കേരള സ്കൂൾ ശാസ്ത്രോൽസവത്തിൽ കടുവയിൽ കെ ടി സി റ്റി ഹയർ സെക്കന്ററി സ്കൂളിന് ഓവറോൾ കിരീടം.921 പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനം നേടിയത്.661 പോയിന്റ് നേടി ഗവ:ഏച്ച് എസ് എസ് തട്ടത്തുമല രണ്ടാം സ്ഥാനവും,590 പോയിന്റ് നേടി ആർ ആർ വി എച്ച് എസ് എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കഴിഞ്ഞ മൂന്ന് ദിവസമായി നാവായികുളം ഗവ:ഹയർ സെക്കണ്ടറി സ്കൂളിലാണ് ഗണിത, ശാസ്ത്ര, സാമൂഹിക ശാസ്ത്ര, ഐ ടി പരിജയ മേള നടന്നത്. വിജിയികൾക്കുള്ള സമ്മാന വിതരണം നാവായിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ നിർവഹിച്ചു.