കണ്ണൂര്‍ ഉളിക്കലില്‍ ഇറങ്ങിയ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. ആര്‍ത്രശേരി ജോസിന്റെ മൃതദേഹമാണ് ആന ഓടിയ വഴിയില്‍ നിന്ന് കണ്ടെത്തിയത്. 63 വയസായിരുന്നു. ജോസിന്റെ മരണം ആനയുടെ ചവിട്ടേറ്റാണെന്ന് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു.
'എല്ലാവരോടും സ്ഥലത്ത് നിന്ന് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. എല്ലാവരും മാറി എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. ഇയാള്‍ ഏങ്ങനെ വന്നുപെട്ടു എന്നറിയില്ല. ആന ചവിട്ടിയാണ് മരിച്ചതെന്നാണ് മനസിലാക്കുന്നത്'- റെയ്ഞ്ച് ഓഫീസര്‍ മാധ്യമങ്ങളോട് പറഞ്ഞു