മുനമ്പത്ത് വള്ളം മറിഞ്ഞ് കാണാതായ മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി

കൊച്ചി:
മുനമ്പത്ത് മത്സ്യബന്ധനത്തിനിടെ ഫൈബർ വള്ളം മുങ്ങി കടലിൽ കാണാതായ നാല് മത്സ്യത്തൊഴിലാളികളിൽ മൂന്നാമത്തെ ആളുടെ മൃതദേഹം കണ്ടെത്തി. മാലിപ്പുറം സ്വദേശി പടിഞ്ഞാറേപുരയ്ക്കൽ ഷാജിയുടെ(53) മൃതദേഹമാണ് ഇന്ന് ലഭിച്ചത്. മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശി കൊല്ലംപറമ്പിൽ ശരത്, മാലിപ്പുറം സ്വദേശി ചേപ്പളത്ത് മോഹനൻ(56) എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. ആലപ്പുഴ പള്ളിപ്പാട് തച്ചേടത്ത് യേശുദാസിനായി തെരച്ചിൽ തുടരുകയാണ്.