സ്വർണവിലയിൽ ഇടിവ് തുടരുന്നു; രണ്ടാഴ്ചക്കിടെ കുറഞ്ഞത് രണ്ടായിരത്തോളം രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വിലയിടിവ് തുടരുന്നു. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്. 42080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 60 രൂപ കുറഞ്ഞ് 5260 രൂപയായി. 

കഴിഞ്ഞ മാസം 20 മുതല്‍ സ്വര്‍ണവില കുറഞ്ഞ് വരികയാണ്. 20ന് 44,160 രൂപയായിരുന്നു സ്വര്‍ണവില. 13 ദിവസത്തിനിടെ വിലയില്‍ 2000 രൂപയില്‍പ്പരമാണ് ഇടിഞ്ഞത്.