*അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവിന് ആറ്റിങ്ങലിന്റെ യാത്രാമൊഴി*

കഴിഞ്ഞദിവസം അന്തരിച്ച സമുന്നത സിപിഎം നേതാവും മുൻ ആറ്റിങ്ങൽ എംഎൽഎയും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന് ആറ്റിങ്ങൽ പൗരാവലി വിരോചിതമായ അന്ത്യ യാത്ര നൽകി.
സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ട നൂറുകണക്കിനാളുകൾ, ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ പ്രത്യേകം സജ്ജീകരിച്ചിരുന്ന പന്തലിൽ കിടത്തിയിരുന്ന മൃതദേഹത്തിൽ ആദരാജ്ഞലികൾ അർപ്പിച്ചു.

 ആര നൂറ്റാണ്ടിലേറെക്കാലം ആറ്റിങ്ങൽ നഗരത്തിൽ നിറഞ്ഞു നിന്നിരുന്ന , ആറ്റിങ്ങലിന്റെ ആനന്ദേണ്ണനായ
ആനത്തലവട്ടത്തിന് നിറഞ്ഞ വേദനയോടെയാണ് ഈ പട്ടണം അന്ത്യയാത്ര നൽകിയത് .

 ആനത്തലവട്ടം ആനന്ദൻ എന്ന നേതാവിന്റെ പ്രസംഗ കളരിയായിരുന്ന ആറ്റിങ്ങൽ കച്ചേരി കവലയിലെ എസ്കെപി യുടെ മുന്നിലാണ്, അദ്ദേഹത്തിന്റെ ചേതനയേറ്റ ശരീരം അവസാനമായി ആറ്റിങ്ങലിന്റെ യാത്രാമൊഴി ഏറ്റുവാങ്ങാനായി കിടത്തിയിരുന്നതും.

 രാഷ്ട്രീയ ഭേദമന്യേ നേതാക്കളും പ്രവർത്തകരും മറ്റു ജനവിഭാഗവും ഇവിടെവച്ച് തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അന്ത്യാജ്ഞലി അർപ്പിച്ചു.
 സ്നേഹത്തിൽ പൊതിഞ്ഞ മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തിൽ ഉയരുന്നുണ്ടായിരുന്നു.

 ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക, നഗരസഭ അധ്യക്ഷ അഡ്വക്കേറ്റ് എസ് കുമാരി, മുൻ എംഎൽഎയും സിപിഐ നേതാവുമായ എൻ രാജൻ, ആറ്റിങ്ങൽ തഹസിൽദാർ റ്റി വേണു,
 എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം അഡ്വക്കേറ്റ് ജി മധുസൂദനൻപിള്ള, സിഐടിയു ജില്ലാ പ്രസിഡന്റ് ആർ രാമു,
അഡ്വക്കേറ്റ് ജി സുഗുണൻ,
 അഡ്വക്കേറ്റ് എസ് ലെനിൻ,
 എം പ്രദീപ്, എം മുരളി, സി ദേവരാജൻ, ആർ രാജു,പി ഉണ്ണികൃഷ്ണൻ,അംബിരാജ,
ഉണ്ണി ആറ്റിങ്ങൽ, അഡ്വക്കേറ്റ്സി ജെ രാജേഷ്, ബിപി മുരളി, സിഎസ് ജയചന്ദ്രൻ, അഡ്വക്കേറ്റ് ഷാജഹാൻ, അഡ്വക്കേറ്റ് ജയചന്ദ്രൻ, അഡ്വക്കേറ്റ് വിജയൻഅപ്പു,
 ലൈജു അഞ്ചുതെങ്ങ്, പി വി ജോയ്, പ്രവീൺചന്ദ്ര, വിഎസ് അജിത്കുമാർ, എം എം പുരവൂർ,കെ ആർ രവികുമാർ, അഡ്വക്കേറ്റ് മോഹനൻനായർ, വഞ്ചിയൂർ ഉദയൻ, റിട്ടയേർഡ് എസ് ഐ നാസർ, ചന്ദ്രബോസ്, കൗൺസിലർ രാജഗോപാലൻ പോറ്റി, കൗൺസിലർ നജാം, ഗ്രാമം ശങ്കർ, അനീഷ് രഘു, കൗൺസിലർ ലൈല, ശിവൻപിള്ള, അഡ്വക്കേറ്റ് അക്ബർഷാ, പി കെ ഗണേശൻ, പൂജ ഇക്ബാൽ, കണ്ണൻചന്ദ്ര, ബഷീർ സൈന, കരമന അഷ്റഫ്, കോൺട്രാക്ടർ നാസർ, കെ എസ് ബാബു, അനിൽ ആറ്റിങ്ങൽ, മുകേഷ് പോറ്റി,
 എവിബി അനിൽ, രാജീവ് ജനതാദൾ, സജീർ രാജകുമാരി, എസ് ജോയ്,
 സിറാജ് ആലംകോട്, മുൻ കൗൺസിലർ സന്തോഷ് കുമാർ, മുൻ കൗൺസിലർ ബൈജു, വക്കം ഷക്കീർ, സന്തോഷ് ആറ്റിങ്ങൽ, മുൻ അധ്യാപക നേതാവ് സന്തോഷ് കുമാർ, മണമ്പൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ട് വരദരാജൻ, മുൻ ട്രാൻസ്പോർട്ട് തൊഴിലാളി നേതാവ് ടി ദിലീപ് കുമാർ, എസ് ഷാജി,
ആറ്റിങ്ങൽ സുരേഷ്,
ശശിധരൻ നായർ, തോട്ടവാരം ഉണ്ണികൃഷ്ണൻ, ഭദ്ര മധു, ധനലക്ഷ്മി ശിവകുമാർ, കരിച്ചിൽ രാധാകൃഷ്ണൻ നായർ, ഊരുപൊയ്ക അനിൽ, വിളയിൽ ആർ മണികണ്ഠൻപിള്ള, സുരേഷ്അപ്പു മാമം , സാമിൽ ബാബു, മുൻ കൗൺസിലർ റെജു, അഡ്വക്കേറ്റ് മണമ്പൂർ ശശിധരൻനായർ, വിശ്വശ്രീ പ്രശാന്തൻ, എൻ ജയകുമാർ, ജമാൽ ജനത,
 ഡോക്ടർ ഭാസിരാജ്, 
 ആറ്റിങ്ങൽ കെ മോഹൻലാൽ, ഷൈജു ചന്ദ്രൻ, മുൻ കൗൺസിലർ എസ് വിജയകുമാർ, മണമ്പൂർ ശിവൻപിള്ള, മംഗലത്ത് ബാബു, വേണുഗോപാൽ ഗോദറേജ്,
ബാബുരാജ് മാതൃഭൂമി, നിസാം മാധ്യമം, ബിനീഷ് എസിവി, എൻസിപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ശ്രീവൽസൺ തുടങ്ങിയവരൊക്കെ ആനത്തലവട്ടത്തിന് അന്ത്യ യാത്രാമൊഴി നൽകാനായി എത്തിയവരിൽ ഉൾപ്പെടുന്നു.


ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ ആ തൊഴിലാളി നേതാവിന്റെ ഭൗതികദേഹം തിരുവനന്തപുരം ശാന്തി കവാടത്തിലെ വൈദ്യുത ചിത ഏറ്റുവാങ്ങും.