തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ ഉച്ചയ്‌ക്ക് രണ്ട് മണിക്ക് നെതർലാൻഡുമായാണ് മ ത്സരം.
ആദ്യ പരിശീലന മത്സരം ഗുവാഹാത്തിയിൽ സെപ്റ്റംബർ 30-ന് ഇംഗ്ലണ്ടുമായി തീരുമാനിച്ചിരുന്നു. എന്നാൽ മഴയെ തുടർന്ന് കളി ഉപേക്ഷിക്കുകയായിരുന്നു. മഴ ഭീഷണി ഒഴിഞ്ഞതിനാൽ ഇന്ന് മത്സരം നടക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.
ഇന്ത്യൻ ടീമിനൊപ്പം വിരാട് കോഹ്‌ലി പരിശീലന മത്സരത്തിന് ഇറങ്ങാൻ സാധ്യതയില്ല. തിങ്കളാഴ്ച വൈകിട്ടു വരെ കോഹ്‌ലി തിരുവനന്തപുരത്തെത്തിയിട്ടില്ല. ഇന്നലെ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടിൽ ടീം ഇന്ത്യ പരിശീലനത്തിന് ഇറങ്ങിയിരുന്നു. ഉച്ചയ്‌ക്ക് രണ്ട് മുതൽ അഞ്ച് മണി വരെയായിരുന്നു പരിശീലനം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ എന്നിവര്‍ തിങ്കളാഴ്‌ച പരിശീലനത്തിന് ഇറങ്ങിയില്ല.