എറണാകുളം സെഷൻസ് കോടതിയാണ് ഷാക്കിർ സുബാന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യത്തിനായി ഇയാൾ ഹൈക്കോടതിയെ സമീപിക്കും. സെപ്റ്റംബർ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വിളിച്ചുവരുത്തിയ യുട്യൂബർ തന്നെ പീഡിപ്പിച്ചുവെന്ന സൗദി യുവതിയുടെ പരാതിയിലാണ് കേസ്. യുവതി എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകുകയും, മജിസ്ട്രേറ്റിന് മുൻപിൽ രഹസ്യ മൊഴി നൽകുകയും ചെയ്തിരുന്നു.