'ബാബ സുഖമായിരിക്കുന്നു; അമർത്യ സെൻ അന്തരിച്ചുവെന്നത് തെറ്റായ വാർത്തയെന്ന് മകൾ

കൊൽക്കത്ത: നൊബേൽ ജേതാവും വിഖ്യാത സാമ്പത്തികശാസ്ത്രജ്ഞനുമായ അമർത്യ സെൻ അന്തരിച്ചുവെന്നത് തെറ്റായ വാർത്തയെന്ന് മകൾ നന്ദന ദേബ് സെൻ അറിയിച്ചു."'ബാബ സുഖമായിരിക്കുന്നു, തന്റെ തിരക്ക് പിടിച്ച ജോലികളിൽ വ്യാപൃതനാണെന്നും മകൾ അറിയിച്ചു. 

ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച ക്ലോഡിയ ഗോള്‍ഡിന്‍ എക്‌സിലാണ് അമര്‍ത്യ സെന്‍ മരിച്ചെന്ന് കുറിച്ചത്. വളരെ മോശം വാര്‍ത്തയാണെന്നും തന്റെ പ്രിയപ്പെട്ട പ്രൊഫസര്‍ മരിച്ചെന്നുമായിരുന്നു ക്ലോഡിയ കുറിച്ചത്. ഈ അക്കൗണ്ട് വെരിഫിക്കേഷൻ ഇല്ലാത്തതാണ്  


കുറിപ്പിന് പിന്നാലെ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്തകള്‍ നല്‍കി. തൊട്ടു പിന്നാലെയാണ് വാര്‍ത്ത തെറ്റാണെന്ന് നിഷേധിച്ച് മകള്‍ പ്രതികരിച്ചത്.