കനത്ത മഴ; കുളത്തുപ്പുഴ വനത്തിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

കൊല്ലം കുളത്തൂപ്പുഴയിൽ ശക്തമായ മഴയെ തുടർന്ന് വനത്തിനുള്ളിൽ അകപ്പെട്ടെവരെ രക്ഷപ്പെടുത്തി. ഫയർ ഫോഴ്സും പോലീസും ചേർന്നാണ് സ്ത്രീകളടക്കമുള്ള സംഘത്തെ രക്ഷപ്പെടുത്തിയത്. ഒരു കുട്ടിയും രണ്ട് വളർത്തു നായ്ക്കളുമുൾപ്പടെ പതിമൂന്നംഗ സംഘമാണ് വനത്തിൽ കുടുങ്ങിയത്. കാടുവെട്ട് ജോലിക്ക് പോയവരാണ് വനത്തിനുള്ളിൽ അകപ്പെട്ടത്.നാട്ടുകാരും ഫയര്‍ഫോഴ്സും ഏറെ നേരം നടത്തിയ ശ്രമത്തിനൊടുവിലാണ് ഇവരെ പുറത്തെത്തിക്കാനായത്. കയര്‍ കെട്ടിയിറക്കിയശേഷം പുഴുക്കുകുറുകെ ഇവരെ സാഹസികമായി രക്ഷപ്പെടുത്തി കരയിലെത്തിക്കുകയായിരുന്നു.ശക്തമായ മഴയെ തുടർന്ന് കല്ലടയാർ കര കവിഞ്ഞതാണ് ഇവർ വനത്തിനുള്ളിൽ കുടുങ്ങാൻ കാരണം.