ഇന്ത്യന്‍ സ്പിന്‍ ബൗളിങ്ങില്‍ വിപ്ലവം തീര്‍ത്ത ഒരു തലമുറയുടെ ഭാഗമായിരുന്നയാളാണ് ബേദി.ഏരപ്പള്ളി പ്രസന്ന, ബി.എസ് ചന്ദ്രശേഖര്‍, എസ്. വെങ്കിട്ടരാഘവന്‍ എന്നിവര്‍ക്കൊപ്പം വിക്കറ്റ് വേട്ടയിൽ ഭാഗമായി. ഏകദിന ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ ജയത്തില്‍ പങ്കാളിയായിരുന്നു. 1975 ലോകകപ്പില്‍ ഈസ്റ്റ് ആഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലായിരുന്നു അത്.1971-ല്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ ചരിത്രപരമായ പരമ്പര വിജയത്തില്‍ അജിത് വഡേക്കറുടെ അഭാവത്തില്‍ ടീമിനെ നയിച്ചതും അദ്ദേഹമായിരുന്നു.
അമൃത്‌സറിൽ ജനിച്ച സ്പിന്നർ, ആഭ്യന്തര സർക്യൂട്ടിൽ ഡെൽഹിക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. 370 മത്സരങ്ങളിൽ നിന്ന് 1,560 വിക്കറ്റുകളുമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇന്ത്യക്കാർക്കിടയിൽ മുൻനിര വിക്കറ്റ് വേട്ടക്കാരനായിരുന്നു.
1970 ൽ രാജ്യം പദ്മശ്രീ പുരസ്ക്കാരം നൽകി ബേദിയെ ആദരിച്ചു