ഓഫിസിലും വീട്ടിലെത്തുമെത്താൻ വൈകുന്നു, ഇത് ദുരിതം'; വന്ദേഭാരതിന് മാത്രം പോയാൽ മതിയോയെന്ന് യാത്രക്കാർ

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനുകൾ കടന്നുപോകാനായി മറ്റ് ട്രെയിനുകൾ മണിക്കൂറുകൾ വൈകുന്നതായി യാത്രക്കാരുടെ പരാതി. സംസ്ഥാനത്തോടുന്ന പാസഞ്ചർ ട്രെയിനുകളുൾപ്പെടെ മിക്ക ട്രെയിനുകളും വന്ദേ ഭാരതുകളുടെ വരവോടെ സമയക്രമം തെറ്റിയാണ് ഓ‌ടുന്നത്. ട്രെയിനുകളുടെ സമയം തെറ്റിയതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ഇതോടെ ജോലിക്കും ജോലി കഴിഞ്ഞ് തിരിച്ചെത്താനും ട്രെയിനുകളെ ആശ്രയിക്കുന്നവർ ​പ്രതിസന്ധിയിലായി. ട്രെയിനുകൾ സമയം തെറ്റുന്നതിനെതിരെ യാത്രക്കാരും പ്രതിഷേധിച്ചു. ആലപ്പുഴ മുതൽ എറണാകുളം വരെ ഓരോ സ്റ്റേഷനിൽ നിന്ന് കയറിയ യാത്രക്കാരും പ്രതിഷേധ ബാഡ്ജ് ധരിച്ചാണ് യാത്ര ചെയ്തത്.