കോഴിക്കോട് മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ വന്‍തീപിടുത്തം

കോഴിക്കോട് മൈലാടും കുന്നില്‍ മാലിന്യ ശേഖരണ കേന്ദ്രത്തിന്തീപിടിച്ചു. പെരുവയല്‍ പഞ്ചായത്തിന്റെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് വേര്‍തിരിക്കുന്ന കേന്ദ്രത്തിനാണ് തീ പിടിച്ചത്. 6 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കാന്‍ ശ്രമം നടത്തുകയാണ്. കഴിഞ്ഞദിവസം രാത്രി രണ്ടു മണിയോടെയാണ് സംഭവം.തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. കോഴിക്കോട് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വീണ്ടും തീപിടുത്തം സാധ്യതയെന്ന് ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.