*ചിറയിൻകീഴിൽ സ്മൃതി സംഗമം ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു*

ചിറയിൻകീഴ്.. എൻസിപി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ചിറയിൻകീഴിൽ ഗാന്ധിജി സ്മൃതി സംഗമം സംഘടിപ്പിച്ചു.
 പാർട്ടിയുടെ നിയോജക മണ്ഡലം പ്രസിഡന്റ് ബി പി സുജാതന്റെ അധ്യക്ഷതയിൽ
 സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആറ്റിങ്ങൽ ശ്രീവത്സൻ സംഗമം ഉദ്ഘാടനം ചെയ്തു.
 ഗാന്ധിജിയുടെ പ്രസക്തിയും ഗാന്ധിസത്തിന്റെ ആവശ്യകതയും ഓർമിപ്പിക്കുന്നതാണ് ഇന്നത്തെ കാലഘട്ടമെന്ന് ശ്രീവത്സൻ പറഞ്ഞു.

 എൻസിപി സംസ്ഥാന സെക്രട്ടറി കെ ഷാജി, മുകേഷ്,സുനിൽ പ്രകാശ്, അനിൽ നാരായൻ തുടങ്ങിയവർ സംസാരിച്ചു.