തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ; ക്യാമ്പുള്ള സ്‌കൂളുകള്‍ക്ക് നാളെ അവധി

തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ. നഗര, ഗ്രാമീണ, മലയോര മേഖലകളില്‍ കനത്ത മഴ തുടരുന്നു. നഗരത്തില്‍ മണിക്കൂറുകളായി പെയ്യുന്ന കനത്ത മഴയില്‍ വെള്ളക്കെട്ട് അതിരൂക്ഷമാണ്. വിതുരയില്‍ വാമനപുരം നദി കരകവിഞ്ഞു. പൊന്നാംചുണ്ട് പാലം മുങ്ങി. പൊഴിയൂരില്‍ തീരദേശ മേഖലയില്‍ കടലാക്രമണം രൂക്ഷമാണ്.അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരത്ത് ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധിയാണ്.

നെയ്യാറ്റിന്‍കരയിലും അഗസ്ത്യ വനമേഖലയിലും കനത്ത മഴയാണ്. ധനുവച്ചപുരം-ഉദിയന്‍കുളങ്ങര റോഡില്‍ ശക്തമായ മഴയില്‍ മരം കടപുഴകി വീ
ണ് ഗതാഗതം തടസപ്പെട്ടു.