നന്ദിയോട് - പാങ്ങോട് പഞ്ചായത്ത് അതിർത്തിയിൽ കരിമൺകോടിനു സമീപം നാട്ടുകാർ കണ്ടത് കരടിയാണെന്ന് ഉറപ്പായതോടെ ഈ ഭാഗത്തു വനപാലകർ കൂട് സ്ഥാപിച്ചു . പാണ്ടിയാൻപാറ മേഖലയിലെ വനം വകുപ്പിന്റെ രണ്ടു ജണ്ടകൾ കഴിഞ ദിവസം കരടി തകർത്തു തേൻ കുടിച്ചു. അന്നേ ദിവസം പുലർച്ചെ ഉതിമൂട് സ്വദേശിയായ ഗോമതി എന്ന വീട്ടമ്മ ഈ ഭഗത്ത് പുലർച്ചെ ബസ് കത്ത് നിൽക്കുമ്പോൾ കരടിയെ കണ്ടിരുന്നതായി പറഞ്ഞിരുന്നു.
ജണ്ടകൾക്ക് സമീപം റബർത്തോട്ടം ആയതിനാൽ
പുലർച്ചെ ടാപ്പിങ്ങിന് പോകുന്ന തൊഴിലാളികളും ഭയപ്പാടിലാണ്.
രാത്രികാലങ്ങളിൽ പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് നാട്ടുകാർക്ക്. സമീപ
പ്രദേശങ്ങളിലേക്കും കരടിയുടെ സാന്നിധ്യം ഉണ്ടാകുമോയെന്ന ആശങ്കയും
നിലനിൽക്കുന്നു. ദിവസങ്ങൾക്ക് മുൻപ് പാലോട് കരിമൺകോടിനു സമീപം നാട്ടുകാർ കരടിയെ കണ്ട
വിവരം വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്ത് ക്യാമറ
സ്ഥാപിച്ചിരുന്നു. ഒരു വീട്ടിലെ കോഴിയെ പിടിച്ചതായും നേരത്തെ ആരോപണം ഉയർന്നിരുന്നു.
കരടിയുടെ സാന്നിധ്യം ഉറപ്പായതോടെ ഭരതന്നൂർ സെക്ഷനിൽ മൈലമൂട് വനഭാഗത്ത്
കരടിയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപി ച്ചിട്ടുണ്ട്
വിതുര : വിതുരയിലെ വനത്തിനോടു ചേർന്ന ജനവാസമേഖലയിൽ വീണ്ടും
കാട്ടാനയിറങ്ങി. ആനപ്പാറ, ചിറ്റാർ കുണ്ടയം എട്ടേക്കറിലാണ് കഴിഞ്ഞദിവസം
രാത്രി 12-മണിയോടെ ഒറ്റയാൻ ഇറങ്ങിയത്.
തുടർച്ചയായി
മഴ പെയ്തതോടെ ആനശല്യം രൂക്ഷമായെന്ന് നാട്ടുകാർ പറയുന്നു. രാത്രിയിൽ വഴിയിൽ
ആനയെ കണ്ടതോടെ പ്രദേശവാസികൾ വനം വകുപ്പ് ഉദ്യോഗസ്ഥരെയും പോലീസിനെയും
വിവരമറിയിച്ചു. ഒരു മണിക്കൂറോളം ജനവാസമേഖലയിൽനിന്ന ആന ഒടുവിൽ
കാട്ടിലേക്കുപോയി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആനയിറങ്ങി കൃഷി നശിപ്പിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.