ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. നേപ്പാളിലെ ഭത്തേകോലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണു റിപ്പോര്‍ട്ട്. നേപ്പാളിൽ 2.25നുണ്ടായ ആദ്യത്തെ ഭൂചനം റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി. 2.51നുണ്ടായ രണ്ടാമത്തെ ഭൂചനം 6.2 തീവ്രത രേഖപ്പെടുത്തി. നേപ്പാളിനു പുറമേ ഇന്ത്യ, ചൈന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെടുകയായിരുന്നു.

ഡൽഹിയിൽ ഭൂചലനം 40 സെക്കൻഡ് നീണ്ടുനിന്നു. വീടുകളിൽ നിന്നും ഓഫിസുകളിൽ നിന്നും ആളുകൾ പരിഭ്രാന്തരായി പുറത്തേക്കോടി. ഉത്തർപ്രദേശിലെ ലക്നൗ, ഹാപുർ, അംറോഹ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഉത്തരാഖണ്ഡിന്റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.