വഞ്ചിയൂർ ഗവ യുപി സ്‌കൂളിൽ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നടന്നു .

കിളിമാനൂർ : വഞ്ചിയൂർ ഗവ യുപി സ്‌കൂളിൽ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നടന്നു .ഐടി കമ്പനിയായ യു എസ് ടിയുടെ ജനറൽ മാനേജർ അരവിന്ദ് നന്ദനൻ ഉദ്ഘാടനം ചെയ്തു .കുമാരി ഡി.അഭിനയ അധ്യക്ഷയായിരുന്നു .

ഐടി കമ്പനിയായ യു എസ് ടിയുടെ നേതൃത്വത്തിലാണ് ലൈബ്രറിയുടെ നവീകരണം നടന്നത് .ലൈബ്രറിക്കാവശ്യമായ ഇംഗ്ലീഷ് പത്രവും , ഷെൽഫുകളും , പുസ്‌തകങ്ങളും യു എസ് ടിയാണ് നല്‌കിയത്‌ .

കരവാരം ഗ്രാമപഞ്ചായത്തു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്.സജീർ ,പ്രഥമ അധ്യാപകൻ ജ്യോതി കുമാർ , ഹർവിൻഡർ ചീമ,യു എസ് ടി വൈസ് പ്രസിഡൻറ് റാം കുമാർ വെങ്കിട്ട സാലു, ചീഫ് ടെക്‌നിക്കൽ ഓഫീസർ രാജീവ് ഗാന്ധി തുടങ്ങിയവർ സംസാരിച്ചു .