വീട്ടമ്മ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

കഴക്കൂട്ടം: വീട്ടമ്മയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം മുഴിതിരിയാവട്ടം പണ്ടുവിളാകം വീട്ടില്‍ ജയന്തിയെ(70) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലിയിലായിരുന്നു. ഇവര്‍ ഭര്‍ത്താവുമായി പിണങ്ങി തനിച്ച് താമസിച്ചുവരികയായിരുന്നു.

തിരുമലയില്‍ താമസിക്കുന്ന മകന്‍ രണ്ടാഴ്ച മുമ്പ് വിദേശത്ത് നിന്ന് എത്തിയിരുന്നു. ഡോക്ടറായ മകളും ഡോക്ടറായ മരുമകനും തൃശൂരാണ് ജോലി ചെയ്യുന്നത്. തനിച്ചു താമസിക്കുന്ന ഇവര്‍ എപ്പോഴും ഗേറ്റ് അകത്ത് നിന്ന് പൂട്ടിയിരിക്കും. സമീപ വാസികളുമായി അത്ര അടുപ്പത്തിലല്ലായിരുന്നു ഇവരുടെ ജീവിതം.


മകള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നു. പിന്നീട് ഒരു വിവരവുമില്ലാത്തതിനാല്‍ മകള്‍ ഇന്നലെ വീട്ടിലെത്തിയപ്പോഴാണ് വീട് അകത്ത് നിന്ന് പൂട്ടിയ നിലയില്‍ കണ്ടത്. പുറത്തുള്ള ലൈറ്റുകള്‍ കത്തി കിടക്കുകയായിരുന്നു. മംഗലപുരം പൊലീസ് എത്തി വീട് കുത്തി തുറന്ന് നോക്കുമ്പോഴാണ് അഴുകിയ നിലയില്‍ മൃതദേഹം കാണുന്നത്.