വാർഷികത്തോടനുബന്ധിച്ച് ദീപപ്രദക്ഷിണം നടന്നു. പ്രാർഥനാലയത്തിൽനിന്ന്
ആരംഭിച്ച് താമരപർണശാല വലംവെച്ച് ഗുരുപാദത്തിൽ സമർപ്പണമായി. മുതിർന്ന
സന്ന്യാസി, സന്ന്യാസിനിമാരോടൊപ്പം പുതുതായി ദീക്ഷ സ്വീകരിച്ച 22
സന്ന്യാസിനിമാർ, ബ്രഹ്മചാരി-ബ്രഹ്മചാരിണികൾ, രക്ഷാകർത്താക്കൾ എന്നിവർ
ദീപപ്രദക്ഷിണത്തിൽ പങ്കെടുത്തു. ഗുരുഭക്തരുടെ കണ്ഠങ്ങളിൽനിന്ന്
അഖണ്ഡമന്ത്രങ്ങളും, പഞ്ചാവാദ്യ നാദസ്വരമേളവും അന്തരീക്ഷത്തിലുയർന്നു.