ആറ്റിങ്ങലിലെ തിയേറ്ററിൽ നിന്നും രണ്ട് യുവതികളുടെ പേഴ്സ് മോഷണം പോയതിനു പിന്നാലെയാണ് മോഷ്ടാവിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ആദ്യം തിയേറ്ററിൽ കയറുന്നവരെ പ്രതി നോക്കി മനസ്സിലാക്കും. ഇടവേള എത്തുമ്പോൾ വസ്ത്രം മാറ്റും. വീണ്ടും സിനിമ തുടങ്ങുമ്പോൾ സീറ്റിനടിയിലൂടെ ഇഴഞ്ഞു ചെന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.