പലസ്തീന് നേരെയുള്ള ഇസ്രയേല്‍ ആക്രമണത്തെ കടുത്ത ഭാഷയില്‍ കോണ്‍ഗ്രസ് അപലപിച്ചിരുന്നു. പിന്നാലെയാണ് ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതിയില്‍ പ്രമേയം പാസാക്കിയത്. പലസ്തീന്‍ ജനതയുടെ ആത്മാഭിമാനവും സമത്വവും ചര്‍ച്ചകളിലൂടെ സാധ്യമാക്കണമെന്നാണ് എക്കാലത്തും കോണ്‍ഗ്രസിന്റെ നിലപാട്. ഇസ്രയേലി ജനതയുടെ സുരക്ഷയും ഉറപ്പാക്കണമെന്നും സംഘര്‍ഷം ഒന്നിനും പരിഹാരമല്ലെന്നുമായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് കഴിഞ്ഞ ദിവസം എക്‌സിലൂടെ അറിയിച്ചത്.
അതിനിടെ ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന കാര്യത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇതുവരേയും തീരുമാനമെടുത്തിട്ടില്ല. ഇസ്രായേലിലുളള ഇന്ത്യന്‍ പൗരന്‍മാരുമായി എംബസി വഴി ആശയ വിനിമയം നടത്തുന്നുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. എംബസികളില്‍ നിന്നുള്ള വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം ശേഖരിക്കുന്നുണ്ട്