നവ കേരള കർമ്മ പദ്ധതി രണ്ടിന്റെ ആർദ്രം ആരോഗ്യം പദ്ധതി നടപ്പിലാക്കുന്നതിന്റെ അവലോകനത്തിനും പുരോഗതി വിലയിരുത്തുന്നതിനുമായി ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ എത്തി.
ഒ എസ് അംബിക എംഎൽഎ, നഗരസഭാ ചെയർപേഴ്സൺ എസ് കുമാരി, വൈസ് ചെയർമാൻ തുളസീധരൻ പിള്ള, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, സൂപ്രണ്ട് ഡോക്ടർ പ്രീത സോമൻ, പ്രീതി തുടങ്ങിയവർ സന്നിഹിതരായിരുന്നു.