''എല്ലാ വാട്‌സ് ആപ്പ് കാളുകളും റെക്കോര്‍ഡ് ചെയ്യപ്പെടുമെന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണെന്നുമുള്ള വ്യാജ സന്ദേശം പ്രചരിക്കുന്നതായി നിരവധി പേര്‍ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. അത്തരത്തിലുള്ള ഔദ്യോഗിക സന്ദേശം ഒരു സര്‍ക്കാര്‍ ഏജന്‍സികളും നല്‍കിയിട്ടില്ല. ഏതാനും വര്‍ഷം മുന്‍പ് പ്രചരിച്ച ഈ വ്യാജസന്ദേശം ആരോ വീണ്ടും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ഇപ്പോള്‍ വീണ്ടും ഷെയര്‍ ചെയ്തിരിക്കുകയാണ്.'' അടിസ്ഥാനരഹിതമായ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് അറിയിച്ചു.