ശമ്പളം ബാങ്ക് അക്കൗണ്ടിലേയ്ക്ക് അയയ്ക്കാൻ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങളും സ്വകാര്യ വിവരങ്ങളും തട്ടിപ്പുകാർ വാങ്ങുകയും അതുപയോഗിച്ച് തട്ടിപ്പ് നടത്തുകയും ചെയ്യുന്നു. ചിലപ്പോൾ രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ പണം വാങ്ങി കബളിപ്പിക്കുകയും ചെയ്യുന്നു.
തൊഴിൽ നൽകുന്ന സ്ഥാപനത്തിന്റെ യഥാർത്ഥ വെബ്‌സൈറ്റിൽ നിന്നോ നേരിട്ടോ ആധികാരികത പരിശോധിച്ചു കണ്ടുപിടിക്കുകയാണ് ഓൺലൈൻ ജോലി തട്ടിപ്പിൽ നിന്ന് രക്ഷ നേടാനുള്ള മാർഗ്ഗം. ഒരു അംഗീകൃത സ്ഥാപനവും ഒടിപി, വ്യക്തിഗത ബാങ്കിംഗ് വിവരങ്ങൾ, വലിയ തുകയായി രജിസ്ട്രേഷൻ ഫീസ് എന്നിവ വാങ്ങില്ല എന്നത് അറിഞ്ഞിരിക്കുക.
വിവേകപൂർവ്വം പെരുമാറി തൊഴിൽ തട്ടിപ്പിനിരയാവാതെ നോക്കേണ്ടത് നിങ്ങളുടെ കടമയാണ്.
ഓൺലൈൻ ജോലി തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ വിളിച്ച് സൈബർ പോലീസിന്റെ സഹായം തേടുക. ഈ സേവനം 24 മണിക്കൂറും ലഭ്യമാണ്.
#keralapolice #statepolicemediacentre