ഗഗനയാന്റെ പരീക്ഷണ വിക്ഷേപണം വിജയം. ക്രൂ മൊഡ്യൂൾ കടലിൽ പതിച്ചു. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത് 9 മിനിറ്റ് 51 സെക്കൻഡിൽ. പരീക്ഷണ വിക്ഷേപണത്തിന്റെ എല്ലാ ഘട്ടങ്ങളും വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചു എന്ന് ഐഎസ്ആർഒ ചെയർമാൻ അറിയിച്ചു. റോക്കറ്റിൽ നിന്നും വേർപെട്ട ക്രൂ മൊഡ്യൂൾ പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് കടലിൽ പതിച്ചത്. നാവികസേനയുടെ കപ്പലിൽ ക്രൂ മൊഡ്യൂൾ കരയിലെത്തിക്കും.5 സെക്കന്റ് മാത്രം ബാക്കി നിൽക്കെ ഗഗൻയാന്റെ പരീക്ഷണ വിക്ഷേപണം നിർത്തിവയ്‌ക്കേണ്ടി വന്നെങ്കിലും വീണ്ടും വിക്ഷേപണം നടത്തുകയായിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്നാണ് വിക്ഷേപണം നടത്തിയത്.