അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്; കോൺഗ്രസ് നേട്ടം ഉണ്ടാക്കുമെന്ന് അഭിപ്രായ സർവേ

5 സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേട്ടം ഉണ്ടാകുമെന്ന് അഭിപ്രായ സർവേ. തെല ങ്കാ നയിലും, മിസോ റാമിലും നിർണായക ശക്തിയാകും എന്നും മധ്യപ്രദേശിൽ ഭരണം പിടിക്കുമെന്നും എബിപി ന്യൂസ് സീ വോട്ടർ സർവ്വേ. രാജസ്ഥാനിൽ ബിജെപി ശക്തമായി തിരിച്ചു വരുമെന്നും സർവ്വേ സൂചന നൽകുന്നു.ഓപ്പറേഷൻ താമരയിലൂടെ 2020ൽ ഭരണം നഷ്ടപ്പെട്ട മധ്യപ്രദേശിൽ കോൺഗ്രസ് കരുത്തോടെ അധികാരം പിടിക്കും എന്നാണ് അഭിപ്രായ സൂചിപ്പിക്കുന്നത്. 2018ൽ 114 സീറ്റ് നേടിയ കോൺഗ്രസ് – 113 – 125 സീറ്റുകൾ വരെ നേടും എന്നാണ് എബിപി, സിവോട്ടേഴ്‌സ് അഭിപ്രായ സർവേ. ബിജെപി- 104-116, മറ്റുള്ളവർ – 0-4 സർവ്വേയിൽ പറയുന്നു.

ഛത്തീസ്ഗഡിൽ കോൺഗ്രസും ബിജെപിയും ബലാബല മത്സരം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. കോൺഗ്രസ്- 45 – 51, ബിജെപി – 39- 45, മറ്റുള്ളവർ – 0-2 എന്നിങ്ങനെയാണ് ജനങ്ങൾ അഭിപ്രായം രേഖപ്പെടുത്തിയത്.

അശോക് ഗെഹ് ലോട്ട് – സച്ചിൻ പൈലറ്റ് കോൺഗ്രസ് പ്രതിസന്ധിയിലായ രാജസ്ഥാനിൽ, ബിജെപി കരുത്തോടെ തിരിച്ചുവരുമെന്നും സർവ്വേ വിരൽ ചൂണ്ടുന്നു. ബിജെപി :127 – 137 വരെ നേടുമ്പോൾ കോൺഗ്രസ്: 59-69 സീറ്റുകളിലേക്ക് ഒതുങ്ങും എന്നും മറ്റുള്ളവർ ക്ക് : 2-6 വരെ ലഭിക്കുമെന്നും സർവേ യിൽ പറയുന്നു.

ആന്ധ്രപ്രദേശ് വിഭജനത്തെ തുടർന്ന് പാർട്ടി നാമാവശേഷമായിരുന്ന തെലങ്കാനയിൽ കോൺഗ്രസ് തിരിച്ചുവരവ് നടത്തുമെന്നും സർവ്വേയിൽ ഉണ്ട്. കോൺഗ്രസ് – 48-60 നേടി അധികാരം നേടാൻ വരെ സാധ്യത പ്രവചിക്കുമ്പോൾ ബിആർഎസ് – 43-55 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നുമാണ് പ്രവചനം. ബിജെപിക്കും മറ്റുള്ളവർക്കും – 5-11 വരെയാണ് സാധ്യത കൽപ്പിക്കുന്നത്.

മണിപ്പൂർ സംഘർഷം ഏറ്റവും കൂടുതൽ ബാധിക്കുന്ന മിസോ റാമിൽ, കോൺഗ്രസ് തിരിച്ചു വരവിന്റെ പാതയിലെന്നും, തൂക്കു സഭക്ക് സാധ്യത യെന്നും സർവേ യിൽ പറയുന്നു. മിസോ റാമിൽ തൂക്ക് സഭക്ക് സാധ്യത എന്നാണ് പ്രവചനം. കോണ്ഗ്രസ് – 10- 14, മിസോ നാഷണൽ ഫ്രണ്ട് – 13-17, സോറം പീപ്പിൾസ് മൂവേമെന്റ് – 9-13, മറ്റുള്ളവർക്ക് – 1-3 നേടും എന്നുമാണ് അഭിപ്രായ സർവേ പ്രവചിക്കുന്നത്.