പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് എൻ. സലിൽ വിജയിച്ചു

 കോൺഗ്രസിൽ നിന്നും ചെറുനാരകം കോട് ജോണി എന്ന അനിൽകുമാർ മത്സരിച്ചു.

സലിലിന് 12 ഉം ജോണിയ്ക്ക് 5 ഉം വോട്ട് ലഭിച്ചു.

 കുന്നുമ്മൽ വാർഡിൽ നിന്നുള്ള സിപിഎം അംഗമാണ് എൻ സലിൽ 

 കെഎസ്ടിഎ അധ്യാപക സംഘടന പ്രവർത്തകനായിരുന്ന സലിൽ റിട്ട. അധ്യാപകനും സിപിഎം പഴയ കുന്നുമ്മേൽ ലോക്കൽ കമ്മിറ്റി അംഗവുമാണ്.

 പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന കെ. രാജേന്ദ്രൻ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്