വനത്തില്‍ കയറിയ മധ്യവയസ്‌കന്‍ വനം വകുപ്പ് ജീവനക്കാരുടെ വെടിയേറ്റ് മരിച്ചു. തമിഴ്‌നാട് കമ്പം ഗൂഢല്ലൂരിന് സമീപം വണ്ണാത്തിപ്പാറ മേഖലയിലാണ് സംഭവം. കെജി പട്ടി സ്വദേശി ഈശ്വരനാണ് വനം വകുപ്പിന്റെ വെടിയേറ്റ് മരിച്ചത്. ആയുധവുമായി രാത്രിയില്‍ വേട്ടയ്ക്ക് എത്തിയ ഈശ്വരനെ മടക്കി അയക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ ഇയാള്‍ അക്രമാസക്തനായി കത്തി വീശി. അതോടെ സ്വയം രക്ഷാര്‍ത്ഥം വെടി വെയ്ക്കുകയായിരുന്നുവെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. മൃതദേഹം തേനി മെഡിക്കല്‍ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. തമിഴ്നാട് വനംവകുപ്പിന്റെ നീക്കത്തിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാണ്.