വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വഞ്ചിയൂർ , പുല്ലു തോട്ടം, ശ്രീ നന്ദനത്തിൽ ശിവദാസൻ (71) ആണ് മറിച്ചത് . ഇക്കഴിഞ്ഞ മാർച്ചിൽ ആയിരുന്നു അപകടം. ശിവദാസൻ സഞ്ചരിച്ച സ്കൂട്ടിയിൽ ആലംകോട് പള്ളിമുക്കിന് സമീപം വെച്ച് അമിത വേഗതയിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ ശിവദാസനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ചികിത്സയിൽ ഇരിക്കുകയും ആയിരുന്നു. ഞായറാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: വസന്ത . മക്കൾ: അതിര, അഖിൽ. മരുമക്കൾ: അരുൺ