അമേരിക്കയിലെ ന്യൂജേഴ്സിയിൽ നാലം​ഗ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ; ഭർത്താവ് കൊലപ്പെടുത്തിയതെന്ന് സംശയം

വാഷിംങ്ടൺ: അമേരിക്കയിലെ ന്യൂജേഴ്സിയിൽ നാലം​ഗ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂജേഴ്‌സിയിലെ പ്ലെയിൻസ്‌ബോറോയിൽ ഒരു കുടുംബത്തിലെ നാല് പേരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തേജ് പ്രതാപ് സിംഗ് (43), ഭാര്യ സോണാൽ പരിഹർ (42) എന്നിവരും അവരുടെ10 വയസ്സുള്ള ആൺകുട്ടിയും 6 വയസ്സുള്ള പെൺകുട്ടിയുമാണ് മരിച്ചത്. ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. 

ബുധനാഴ്ച്ച വൈകീട്ടാണ് പൊലീസിന് വിവരം കിട്ടിയത്. തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ഈ പ്രദേശത്ത് കൂടുതൽ ഇന്ത്യക്കാർ താമസിച്ചു വരുന്ന സ്ഥലമാണ്. അതേസമയം, മരണകാരണം സ്ഥിരീകരിച്ചിട്ടില്ല.- എന്നാൽ കൊലപാതകമായിട്ടാണ് പൊലീസ് അന്വേഷിക്കുന്നത്. പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ.