ഐഎസ്എല്ലിൽ കേരളം ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം. ജംഷഡ്പൂർ എഫ്സിയെ എതിരില്ലാത്ത ഒരു ​ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. 74-ാം മിനിറ്റിൽ നായകൻ അഡ്രിയാൻ ലൂണയാണ് വിജയ​ഗോൾ നേടിയത്.ആദ്യ പകുതി കളി ​ഗോൾരഹിതസമനിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ 74-ാം മിനിറ്റിൽ കൊച്ചിയിൽ മഞ്ഞക്കടലാരവം സൃഷ്ടിച്ച് ബ്ലാസ്റ്റേഴ്സിന്റെ ​ഗോൾ പിറന്നു. അഡ്രിയാൻ ലൂണയാണ് ​ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ അടിച്ചത്. പിന്നീട് പന്തിന്റെ നിയന്ത്രണം നിലനിർത്താനായിരുന്നു ബ്ലാസ്റ്റേഴ്സ് ശ്രമം. ബാക്കിയുള്ള 16 മിനിറ്റിലും ഇഞ്ചുറി ടൈമിലെ ഏഴ് മിനിറ്റിലും ജംഷഡ്പൂരിന് മറുപടി ​ഗോൾ നൽകാനായില്ല.