കിളിമാനൂർ വിദ്യാ അക്കാഡമി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി ടെക്‌നിക്കൽ ക്യാമ്പസ് ബിരുദദാനം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് കോളേജിൽ വച്ച് നടത്തും. ടെക്നോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും,IIT മുംബയിൽ നിന്നും കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗിൽ എംടെക് നേടിയശേഷം മിലിറ്ററി സർവ്വീസിൽ കേണൽ ആയി സേവനം അനുഷ്ഠിച്ച് വിരമിച്ച കേണൽ സഞ്ജീവ് നായർ(Retd) ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും.വിദ്യാ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും കഴിഞ്ഞ വർഷം ബിരുദം നേടിയ 187 യുവ എഞ്ചിനീയർമാർക്ക് വിവിധ IT സ്ഥാപനങ്ങളിൽ പ്ലേസ്മെൻറ്റ് ലഭിച്ചു.ടാറ്റ കൺസൾട്ടൻസി സർവ്വീസസ്, ഇൻഫോസിസ്, ക്യു യു ഇ എസ് റ്റി ഗ്ലോബൽ, അശോക് ലെയ്‌ലാൻഡ്, നെസ്റ്റ് ഡിജിറ്റൽ തുടങ്ങിയ പ്രമുഖ കമ്പനികൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിലാണ് വിവിധ തസ്തികകളിൽ ജോലി ലഭിച്ചത്..