കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കിട്ടാനില്ലെന്ന് ആശുപത്രി അധികൃതർ

കടയ്ക്കൽ : ഡോക്ടറെ കിട്ടാ നില്ലെന്ന് ആശുപത്രി അധികതർ. താലൂക്ക് ആശുപത്രിയിൽ സ്കാനിങ് മെഷീൻ വിശ്രമത്തിൽ തന്നെ. 6 മാസത്തിലധികമായി സ്കാനിങ് മെഷീൻ പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ രോഗികൾ സ്വകാര്യ സ്കാനിങ് സെന്റ റുകളിൽ പോകുകയാണിപ്പോൾ.

ഗർഭിണികൾ ഉൾപ്പെടെ ദിവസവും 1000ൽ അധികം രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. ഗർഭിണികൾക്ക് ഉൾപ്പെടെ സ്കാനിങ് നടത്തുന്നതിനുള്ള മെഷീനാണ് ഡോക്ടർ ഇല്ലാത്തതിനാൽ പ്രവർത്തിപ്പിക്കാൻ ആകാത്തത്.

ആശുപത്രിയിൽ കുറഞ്ഞ ചെലവിൽ സ്കാൻ ചെയ്യാൻകഴിയും. പക്ഷേ, വൻ തുക നൽകി പുറത്തു സ്വകാര്യ ലാബുകളിൽ സ്കാനിങ് നടത്തേണ്ട സ്ഥിതിയാണ് ഇപ്പോൾ.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന് ആണ് ആശുപത്രിയുടെ നിയന്ത്രണ ചുമതല.

സ്കാനിങ് മെഷീൻ പ്രവർത്തി ക്കാത്തതു സംബന്ധിച്ച് ചോദിച്ചാൽ ഡോക്ടറെ കിട്ടാനില്ലെന്ന മറുപടി മാത്രമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. പുറത്തു നിന്നു താൽക്കാലിക വ്യവസ്ഥയിലാണ് ഡോക്ടറെ നിയമിക്കുന്നത്.

ഇടയ്ക്ക് സ്കാനിങ് മെഷീൻ തകരാറിലായിരുന്നു. മെഷീൻ നന്നാക്കിയ ശേഷം ഡോക്ടർ തിരിച്ചുവന്നില്ല.

കിഴക്കൻ മലയോര മേഖലയിൽ പ്രവർത്തിക്കുന്ന താലൂക്ക് ആശുപത്രിയിൽ സർജൻ ഇല്ലാതെയായിട്ട് വർഷങ്ങളായി ചെറിയ ഒരു സർജറിക്ക് പോലും പാരിപ്പള്ളി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ മാത്രമാണ് ചെയ്യുന്നത്.
 പേരിൽ മാത്രമാണ് കടയ്ക്കൽ താലൂക്ക് ആശുപത്രി ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും ഇല്ലാതെയാണ് താലൂക്ക് ആശുപത്രി പ്രവർത്തിക്കുന്നത്

താലൂക്ക് ആശുപത്രി ആയിട്ടും ഡോക്ടറെ നിയമിച്ചു സ്കാനിങ് പ്രവർത്തിക്കാൻ കഴിയാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

സ്വകാര്യ ആശുപത്രികളെ യും സ്കാനിങ് സെന്ററുകളെയും സഹായിക്കാനാണ് സ്കാനിങ് മെഷീൻ പ്രവർത്തിപ്പിക്കാത്തത് എന്നും ആരോപണം ഉണ്ട്.