ചൊവ്വാഴ്ച പുലർച്ചെ കോഴിക്കോട്ട് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിലായിരുന്നു സംഭവം. തിങ്കളാഴ്ച ഇവർ ഡോക്ടറുമായി പരിചയപ്പെട്ടിരുന്നു. തുടർന്ന് ഡോക്ടറുടെ റൂം മനസ്സിലാക്കി പുലർച്ചെ ആയുധവുമായി മുറിയിൽ എത്തുകയായിരുന്നു. കൈയിൽ പണം ഇല്ല എന്ന് പറഞ്ഞപ്പോൾ ഗൂഗിൾപേ വഴി 2500 രൂപ ട്രാൻഫർ ചെയ്യിപ്പിക്കുകയായിരുന്നു. പ്രതികൾ ലഹരിമരുന്നിന് അടിമകളാണ്. ലഹരിമരുന്നിന് അടിമകളാണ്. ലഹരി മരുന്ന് വാങ്ങാനാണ് കവർച്ച നടത്തിയത്.