സിറിയൻ തുറമുഖത്ത് ഉറ്റവരേയും ഉടയവേരേയും നഷ്ടപ്പെട്ട് ഇരിക്കുന്ന ഈ യസീദി പെൺകുട്ടിയോട് യാദൃശ്ചികമായി അവിടെ എത്തിയ വിശ്വ പ്രസിദ്ധനായ ഓസ്ട്രേലിയൻ പത്രപ്രവർത്തകൻ ലീമാൻ ഡേവിസ് ഒന്ന് പുഞ്ചിരിക്കാൻ പറഞ്ഞപ്പോൾ അവൾ ചിരിച്ച് കൊണ്ട് കരഞ്ഞു
ലീമാൻ അവളോടിങ്ങനെ പറഞ്ഞു:
"നിന്റെ ചിരിയിൽ നീ ഒളിപ്പിച്ച കണ്ണുനീർ തുള്ളികൾ ഞാൻ കണ്ട പ്രളയത്തേക്കാൾ എത്രയോ
വലുതാണ് "
ഒന്ന് ഓർക്കുക ലോകത്തിൽ ഇങ്ങനെ എത്രയോ കുട്ടികൾ
ഉത്തരമില്ലാത്ത ചില ചോദ്യങ്ങൾ അവശേഷിപ്പിച്ചു കൊണ്ട്:
പാലായനത്തിന്റെ ഭാരവുമായി യുദ്ധ കൊതിയന്മാരായ
ഭരണാധികാരികളുടെയും മതഭ്രാന്തൻമാരുടെയും നിഷ്ഠൂരതയുമായി ഉഴലുന്നു
അവളുടെ കണ്ണിൽ ആകുലതയുടെ ഒരു മഹാ സമുദ്രമുണ്ട് !
മകളെ നീ
എന്റെയും
ലോകത്തിന്റേയും മകളാണ്.
നിന്റെ കണ്ണീരിന് കാരണമായ എല്ലാറ്റിനേയും ഞാൻ വെറുക്കുന്നു.