സിബിഐ ഡ​യ​റി​ക്കു​റി​പ്പി​ന് ആ​റാം ​ഭാ​ഗം; ഔ​ദ്യോ​ഗി​ക​ പ്രഖ്യാപനം ഉടനെന്ന് സം​വി​ധാ​യ​ക​ൻ കെ ​മ​ധു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സീരീസ് 'സിബിഐ ഡ​യ​റി​ക്കു​റി​പ്പി'ന് ആറാം ഭാഗമുണ്ടെന്ന് സംവിധായകൻ കെ മധു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും സംവിധായകൻ പറഞ്ഞു. മസ്ക്കറ്റിൽ വെച്ചു നടന്ന ഹ​രി​പ്പാ​ട് കൂ​ട്ടാ​യ്മ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യിലായിൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സിബിഐ ഡ​യ​റി​ക്കു​റി​പ്പി​ന്റെ അ​ഞ്ച് ഭാ​ഗ​ങ്ങ​ളും പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ആ​റാം ഭാ​ഗം​കൂ​ടി വ​രു​ന്ന​തോ​ടെ പുതിയ റെ​ക്കോ​ർഡാണ് ചിത്രം സ്വന്തമാക്കാൻ പോകുന്നത്. സിനിമയുടെ മറ്റ് വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തിയിട്ടില്ലെങ്കിലും മമ്മൂട്ടി ആരാധകർക്ക് ഇത് സന്തോഷ വാർത്തയാണ്. 'സിബിഐ 5 ദ ബ്രെയ്ൻ' ആയിരുന്നു ഈ സീരീസിലെ അവസാന ചിത്രം. മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് അഞ്ചാം ഭാഗത്തിന് വേണ്ട വിധത്തിലുള്ള സ്വീകാര്യത ബോക്സ് ഓഫീസിൽ ലഭിച്ചില്ലെങ്കിലും പഴയ സേതുരാമയ്യരെ അണുവിട വ്യത്യസമില്ലാതെ അവതരിപ്പിച്ച മമ്മൂട്ടിയുടെ പ്രകടനത്തിന് കൈയ്യടി ലഭിച്ചിരുന്നു.

എസ് എൻ സ്വാമി ഒരുക്കിയ തിരക്കഥയിൽ സ്വർ​ഗചിത്ര അപ്പച്ചനാണ് ചിത്രം നിർമ്മിച്ചത്. മലയാള സിനിമയിൽ നിരവധി ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച സ്വർഗ്ഗചിത്രയുടെ വർഷങ്ങൾക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവായിരുന്നു സിബിഐയുടെ അഞ്ചാം ഭാഗം. സേതുരാമയ്യർ സീരീസിലെ മുൻപിറങ്ങിയ നാല് ഭാഗങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. 1988-ൽ 'ഒരു സിബിഐ ഡയറിക്കുറിപ്പ്' എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്‌സോഫോസിൽ തരംഗമായതോടെ 1989-ൽ 'ജാഗ്രത' എന്ന പേരിൽ രണ്ടാംവട്ടവും സേതുരാമയ്യരെത്തി. പ്രതീക്ഷ തെറ്റിക്കാതെ ജാഗ്രതയും ബോക്‌സോഫീസ് ഹിറ്റായി മാറി. പിന്നീട് 2004-ലാണ് 'സേതുരാമയ്യർ സിബിഐ' എത്തുകയും 2005-ൽ 'നേരറിയാൻ സിബിഐ' റിലീസും ചെയ്തു. നാലുഭാഗങ്ങളും പ്രദർശനവിജയം നേടിയ മലയാളത്തിലെ തന്നെ അപൂർവചിത്രമെന്ന റെക്കോഡും സേതുരാമയ്യർക്ക് സ്വന്തമാണ്.