മുൻ സൈനികൻ നഗരത്തിലെ ഒരു ബാറിൽ മദ്യപിച്ചിരിക്കുമ്പോൾ പ്രതിയായ അനീഷ് അടുത്ത് ചെന്ന് സ്വയം പരിചയപ്പെടുകയും സൌഹൃദം ഉണ്ടാക്കുകയുമായിരുന്നു. തുടർന്ന് രണ്ട് പേരും അന്നേ ദിവസം വിവിധ സ്ഥലങ്ങളിൽ ഓട്ടോറിക്ഷയിൽ പോയി മദ്യപിക്കുകയും ചെയ്തു. ഒടുവിൽ സൈനികൻറെ ബോധം നഷ്ടപ്പെട്ടതോടെ ഓട്ടോ റിക്ഷയിൽ വച്ച് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാലയുടെ ഒരു ഭാഗം ഓട്ടോയിൽ തന്നെ ഉപേക്ഷിച്ചു. ബാക്കി അനീഷ് എടുത്ത് കല്ലറയിലെ ജുവല്ലറിയിൽ കൊണ്ടു പോയി വിൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.മാല മോഷണം പോയത് അല്ല പൊട്ടിപ്പോയതാണെന്ന് വരുത്തിതീർക്കാനായാണ് പ്രതി ഒരു ഭാഗം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ചത്. ഇക്കാര്യം അനീഷ് പൊലീസിനോട് സമ്മതിച്ചു. മാല വിറ്റ ജ്വല്ലറിയിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് വടത്തി. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു