ചെക് ഇന്‍ കണ്ടൗറില്‍ ലഗേജുമായി പരിശോധനയ്‌ക്കെത്തിയ യാത്രക്കാരനോട് കൂടുതലായി എന്തെങ്കിലും ഉണ്ടോയെന്ന് ജീവനക്കാരന്‍ ചോദിച്ചു. ചോദ്യം ഇഷ്ടപ്പെടാതിരുന്ന യാത്രക്കാരന്‍ ബാഗില്‍ ബോംബുണ്ടെന്ന് മറുപടി നല്‍കി. തുടര്‍ന്ന് പരിഭ്രാന്തരായ ജീവനക്കാരന്‍ വിമാന കമ്പനിയുടെ ജീവനക്കാരെ വിവരം അറിയിച്ചു. തുടര്‍ന്ന് വിമാനക്കമ്പനിയുടെ ആവശ്യപ്രകാരം യാത്രക്കാരനെ തടഞ്ഞു നിറുത്തി.പിന്നാലെ ബോംബ് സ്വാക്‌ഡെത്തി എല്ലാ ബാഗുകളും പരിശോധിച്ച് ബോംബില്ലെന്ന് ഉറപ്പുവരുത്തി.
യാത്രക്കാരനെ വലിയ തുറ പൊലീസിന് കൈമാറുകയും ചെയ്തു. ജീവനക്കാരന്റെ ചോദ്യം ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് അബദ്ധവശത്തില്‍ ബോംബുണ്ടെന്ന് പറഞ്ഞതെന്നാണ് യാത്രക്കാരന്റെ നല്‍കിയ മൊഴി. ഇയാള്‍ക്കെതിരെ കേസെടുത്തില്ലെന്ന് പൊലീസ് അറിയിച്ചു.