പള്ളിക്കൽ പലവക്കോട് മുസ്ലിം ജമാഅത്തിൽ കുടുംബസംഗമം നടന്നു

പള്ളിക്കൽ പലവക്കോട് മുസ്ലിം ജമാഅത്തിൽ കുടുംബസംഗമം നടന്നു.കുടുംബസംഗമം ഫലവക്കോട് ജമാഅത്ത് പ്രസിഡണ്ട്ഷരീഫിന്റെ അധ്യക്ഷതയിൽ പലവക്കോട് മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ത്വയ്യിബ് ബാക്കഫി ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷകനായി കേരളക്കരയിലെ പ്രഗൽഭ ട്രെയിനർ ഡോക്ടർ അഹമ്മദ് കബീർ ബാഖഫി അടിവാട്, ക്ലാസുകൾ നയിച്ചു വേദിയിൽ പലവക്കോട് മുസ്ലിം ജമാഅത്ത് അസിസ്റ്റന്റ് ഇമാം ജസീം മന്നാനി,അൽ ഹാഫിദ് അമാൻ മൗലവി, ഷമീർ അബ്രാരി തുടങ്ങിയവർ പങ്കെടുത്തു.
 ചടങ്ങിൽ ഏറ്റവും കൂടുതൽ ജിസു പഠിച്ച വിദ്യാർത്ഥി മുഹമ്മദ് ആഷിക്കിനും, ഏറ്റവും ചുരുങ്ങിയ ദിവസം കൊണ്ട് ജിസു പഠിച്ച മുഹമ്മദ് ഷിഹാസിനും ക്യാഷ് അവാർഡുകൾ സമ്മാനിച്ചു.