ഡാറ്റാ എന്‍ട്രി & ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിന് അപേക്ഷിക്കാം

ക്ലാര്‍ക്ക് / അസിസ്റ്റന്റ് തസ്തികയില്‍ ജോലി നോക്കുന്ന സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന് ഉപകാരപ്പെടുന്ന ഡാറ്റാ എന്‍ട്രി & ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്‍.ബി.എസ് സെന്റര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ഒക്ടോബര്‍ മൂന്നാം വാരം ക്ലാസുകള്‍ ആരംഭിക്കും. കോഴ്‌സിന് ഒക്ടോബര്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണെന്ന് എല്‍.ബി.എസ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് : lbscentre.kerala.gov.in ഫോണ്‍: 0471 2560333.

#dataentry #officeautomation #course #education