ക്രിസ്തുമസ് അപ്പൂപ്പന്റെ മുഖം മൂടി ധരിച്ച് പ്ലസ് ടു വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കണ്ണൂരിൽ ക്രിസ്തുമസ് അപ്പൂപ്പന്റെ മുഖം മൂടി ധരിച്ച് പ്ലസ് ടു വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറുവ കാഞ്ഞിരയിലെ നിസാറിന്റെ മകൻ കെ എം ഫർഹാൻ ആണ് മരിച്ചത്. തോട്ടട എസ് എൻ ട്രസ്റ്റ് സ്കൂൾ വിദ്യാർഥിയാണ്. ഡ്രൈവിങ്ങ് ടെസ്റ്റിൽ പരാജയപ്പെട്ടതിന്റെ മനോവിഷമത്തിലായിരുന്നു ഫർഹാൻ എന്ന് ബന്ധുക്കളുടെ പറഞ്ഞു.