ഇന്നലെയാണ് കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിയായ ഷീജയ്ക്ക് പരുക്കേൽക്കുന്നത്. വടക്കൻ ഇസ്രയേലിലെ അഷ്കിലോണിൽ കെയർ ടേക്കറായി ജോലി ചെയ്യുകയാണ് ഷീജ. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് അപകടമുണ്ടായത്. ഈ സമയം ഷീജ ഭർത്താവ് ആനന്ദുമായി വീഡിയോ കോളിലായിരുന്നു. പുറത്ത് വലിയശബ്ദം കേൾക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ഉടൻ ഫോൺ സംഭാഷണം നിലയ്ക്കുകയായിരുന്നു. പിന്നീട് ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. ഇവർ ജോലിചെയ്യുന്ന വീട്ടിലെ ആളുകൾക്കും പരിക്കേറ്റിട്ടുണ്ട്. നിലവിൽ ശസ്ത്രക്രിയകഴിഞ്ഞ് ടെൽ അവീവ് ആശുപത്രിയിൽ ഷീജ ചികിത്സയിലാണെന്നും ഞായറാഴ്ച ഉച്ചയ്ക്ക് ഡോക്ടറുടെ ഫോൺവഴി വീഡിയോകോളിൽ കണ്ടിരുന്നെന്നും സഹോദരി ഷിജി പറഞ്ഞു