തേജ് ചുഴലികാറ്റ് യമൻ തീരത്തോട് അടുക്കുന്നു; സുരക്ഷാ മുൻ കരുതലുമായി സർക്കാർ

തേജ് ചുഴലികാറ്റ് യമൻ തീരത്തോട് അടുക്കുന്ന സാഹചര്യത്തിൽ ചുഴലിക്കാറ്റിന്റെ കെടുതികളിൽ നിന്നും സുരക്ഷിതരായിരിക്കാൻ ഗവണ്മെന്റ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് അധികാരികൾ നിർദ്ദേശം നൽകി.ഇന്ന് കാലത്ത് സലാലയുടെ പലഭാഗങ്ങളിലും അല്പസമയത്തേക് ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു.നിലവിൽ ശാന്തമായ അന്തരീക്ഷമാണ് ഉള്ളതെങ്കിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജനങ്ങൾക് മുന്നറിയിപ്പ് നൽകി.സുരക്ഷിതമല്ലാത്ത സ്ഥലത്ത് താമസിക്കു ന്നവർക്കും, തീരദേശത്തും താഴ്ഭാഗങ്ങളിൽ വെള്ളം വന്നേക്കാവുന്ന ഭാഗത്തുള്ളവരുടെയും സുരക്ഷിതത്വം ഉറപ്പ് വരുത്താൻ ഒമാൻ സർക്കാരും സന്നദ്ധ സംഘടനാകളും ജാഗരൂകാരായി രംഗത്തുണ്ട്.സർക്കാർ സ്‌കൂളുകൾ ഷെൽട്ടറുകളായി ഒരുക്കിയിട്ടുണ്ട്. ഭക്ഷണ സാധനങ്ങളും താമസ സൗകര്യങ്ങളും തയ്യാറാക്കി വിവിധ ഏരിയകളിൽ സജ്ജരായി ഒമാൻ സർക്കാർ ജനങ്ങൾക്കൊപ്പം ഉണ്ട്.അത്യാവശ്യ ഭക്ഷണ സാധനങ്ങൾ ആവശ്യക്കാറിലേക്ക് എത്തിക്കുവാൻ സലാല കെ. എം. സി. സി യും സജ്ജരാണ്. തേജ് ചുഴലിക്കാറ്റ് ബന്ധപെട്ട്ചേമ്പർ ഓഫ് കൊമേഴ്സ് വിളിച്ച് ചേർത്തിയ മീറ്റംഗിൽ സലാല കെഎംസിസി നേതാക്കൾ ഷബീർ കാലടി സലാം ഹാജി,നാസർ കമ്മൂന,അനസ് ഹാജി,RK അഹമ്മദ്,ജാബിർ ഷരീഫ്,കാസിം കോക്കൂർ എന്നിവർ പങ്കെടുത്തു.

മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ
അടിയന്തിര ആവശ്യങ്ങൾ ഉണ്ടായാൽ ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളുടെ സഹായം ആവശ്യപ്പെടേണ്ടതാണ്.
23230470
92904848
(Emergency & crisis department)