സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിപ്പ്. ഇടുക്കി, കൂടംകുളം എന്നീ വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാര്‍ മൂലമാണ് വൈദ്യുതി നിയന്ത്രണമെന്ന് കെഎസ്ഇബി അറിയിക്കുന്നു.
ഇതിന്റെ ഭാഗമായി ഇന്ന് (06.10.2023) വൈകുന്നേരം 6:30 മുതല്‍ രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കാന്‍ മാന്യ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടാകുന്ന പക്ഷം ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി വിതരണത്തില്‍ നിയന്ത്രണം എര്‍പ്പെടുത്തേണ്ടി വരുമെന്നും കെഎസ്ഇബി അറിയിക്കുന്നു.