കനത്തമഴ: ജില്ലയിൽ മൂന്ന് ക്യാമ്പുകൾ കൂടി തുറന്നു

കനത്തമഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. തിരുവനന്തപുരം താലൂക്കിലെ കൊഞ്ചിറവിള യു. പി. എസ്, വെട്ടുകാട് എൽ. പി. എസ്, ഗവണ്മെന്റ് എം. എൻ. എൽ. പി. എസ് വെള്ളായണി എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ. നേരത്തെ ചിറയിൻകീഴ് താലൂക്കിലെ മാമം അംഗൻവാടിയിൽ ക്യാമ്പ് തുറന്നിരുന്നു. നാല് ക്യാമ്പുകളിലായി 80 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്.

#rain #kerala #camp #weather