*തോന്നക്കൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽഗാന്ധിജയന്തി ദിനം ആഘോഷിച്ചു*

തോന്നക്കൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ ഗാന്ധിജയന്തി ദിനാഘോഷം നടന്നു.വാർഡ് മെമ്പർ ശ്രീ തോന്നക്കൽ രവി ഗാന്ധിപ്രതിമയിൽ ഹാരാർപ്പണം നടത്തി ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു.തുടർന്ന് നടന്ന പുഷ്പാർച്ചനയിലും മൺചിരാത് തെളിയിക്കുന്നതിലും അധ്യാപകരും പിടിഎ അംഗങ്ങളും വിദ്യാർത്ഥികളും പങ്കെടുത്തു. പിടിഎ പ്രസിഡന്റ് ശ്രീ നസീർ ,പ്രിൻസിപ്പാൾ ശ്രീമതി ജെസ്സി ,പ്രഥമാധ്യാപകൻ ശ്രീ സുജിത്ത്, സീനിയർ അസിസ്റ്റന്റ് ശ്രീ ഷെഫീക്ക്, അധ്യാപകരായ ശ്രീമതി ബീന, സെൽമ എന്നിവർ ആശംസകൾ അറിയിച്ചു.തുടർന്ന് ലഹരി വിമുക്ത പ്രതിജ്ഞയും മാലിന്യ വിമുക്ത പ്രതിജ്ഞയും ചൊല്ലി.ഗാന്ധിജയന്തി ശുചിത്വദിനമായി ആചരിച്ചുകൊണ്ട് NCC, SPC,NSS കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചീകരിച്ചു.