എന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയിലായിരുന്നു അപകടം.
വിശദമായ ന്യൂസ് താഴെ
കൊല്ലം ചിതറയിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു വളവ് പച്ച ഫിത മൻസിലിൽ ബി.എഡ് വിദ്യാർത്ഥയായ ഇരുപത്തി ഒന്നു വയസ്സുളള ഫഹദ് ആണ് മരിച്ചത്.വേങ്കൊല്ല സ്വദേശിയായ ട്യൂവീലർ മെക്കാനിക്കായ സാദിഖ് ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സസയിലാണ്.
വ്യാഴാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം എതിർ ദിശകളിൽ നിന്ന് വന്ന ഇരുചക്ര വാഹനങ്ങളാണ് വളവ് പച്ചക്കും പേഴുംമൂട്ടിനുമിടയിലുളള വളവിൽ വെച്ച് കൂട്ടിയിടിക്കുന്നത് .ഇരുവരും റോഡിലേക്ക് തെറിച്ചു വീണു .വീഴ്ച്ചയിൽ തല റോഡിലിടിച്ചാണ് ഇരു വർക്കും പരിക്കേൽക്കുന്നത്.ഉടൻ കടയ്ക്കൽ താലൂകാശുപത്രിയിലും തുടർന്ന് തിരുവനന്തപുര മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.എന്നാൽ തലക്ക് ഗുരുതരമായി പരുക്കേറ്റ ഫഹദ് തിരുവനന്തപുരത്തെ അനന്തപുരി ഹോസ്പിറ്റലിൽ ചീകിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നും. സാദിഖ് സഞ്ചരിച്ച ബൈക്ക് അമിതവേഗതയിലാണ് വന്ന് നിയന്ത്രണം വിട്ട് ഫഹദ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.
സാദിക്കിന്റെ ബൈക്ക് ഇടിച്ചു ചിതറയിൽ മൂന്നാമത്തെ ആളാണ് മരണപ്പെടുന്നത്.