തിരിച്ചുകയറി തുടങ്ങി'; വമ്പൻ ഇടിവിന് ശേഷം സ്വർണവില മുകളിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. കഴിഞ്ഞ ആഴ്ചയിൽ കുത്തനെ ഇടിഞ്ഞ സ്വർണവില ഇന്നലെയാണ് ഉയർന്നത്. ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു കഴിഞ്ഞ ആഴ്ചയിലെ വ്യാപാരം. ഇന്നലെയും ഇന്നുമായി 280 രൂപ ഉയർന്നതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 42200 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5275 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4358 രൂപയുമാണ്. വെള്ളിയുടെ വിലയും ഉയർന്നു. കഴിഞ്ഞ ഒരാഴ്ചകൊണ്ട് 5 രൂപ കുറഞ്ഞിരുന്നു. വിപണി വില 74 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.