കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നും ഡോര്‍ തുറന്ന് തെറിച്ചു വീണ് പെണ്‍കുട്ടി, രക്ഷപ്പെട്ടത് തലനാരിഴക്ക്

കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. ബസ്സിന്റെ ടയറിനിടയില്‍ പെടാതെ പരിക്കുകളോടെ വിദ്യാര്‍ഥി രക്ഷപ്പെടുകയായിരുന്നു. പോത്തന്‍കോട് എല്‍വിഎച്ച്‌സിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമയാണ് അപകടത്തില്‍പ്പെട്ടത്. വൈകിട്ട് സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് പോകുമ്പോളായിരുന്നു അപകടം.വാവറയമ്പലത്ത് ബസ് നിര്‍ത്തി ആളെ കേറ്റിയ ശേഷം ബസ് മുന്നോട്ടു നീങ്ങുന്നതിനിടെ ഡോര്‍ തുറന്ന് പെണ്‍കുട്ടി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഭാഗ്യവശാല്‍ അപകടം സംഭവിച്ചില്ല. ചെറിയ പരിക്കുകളോടെ കുട്ടി രക്ഷപ്പെട്ടു.