പെട്രോള്‍ ഒഴിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു; വിവാഹം നടക്കാത്തതിലുള്ള മനോവിഷമമെന്ന് പൊലീസ്

ഇടുക്കി അടിമാലി ടൗണില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അടിമാലി അമ്പലപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പന്നിയാര്‍കുട്ടി സ്വദേശി തെക്കേകൈതക്കല്‍ ജിനീഷ് (39) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അടിമാലി സെന്‍ട്രല്‍ ജംഗ്ഷനില്‍ വെച്ച് പെട്രോള്‍ സ്വയം ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയും ആയിരുന്നു.ഇന്നലെ വൈകിട്ട് നാലരയ്ക്ക് ശേഷമാണ് സംഭവം.ഓടി കൂടിയ നാട്ടുകാര്‍ ചാക്ക് നനച്ചും മണല്‍വാരിയെറിഞ്ഞും തീ അണയ്ക്കാന്‍ ശ്രമം നടത്തി. എങ്കിലും തൊലി മുഴുവന്‍ നഷ്ടപ്പെട്ട് കാര്യമായി പൊള്ളലേറ്റിരുന്നു. ഉടന്‍ തന്നെ ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.വിവാഹം നടക്കാത്തതിലുള്ള വിഷമമാണ് ഇയാള്‍ക്ക് എന്ന് പല സുഹൃത്തുക്കളോടും ഇയാള്‍ വിഷമം പറഞ്ഞിട്ടുണ്ട്. ഇതാകാം ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അടിമാലിയിലെ വിവിധ ഹോട്ടലുകളില്‍ ജോലി ചെയ്ത് വരികയായിരുന്നു ജിനീഷ്. മാതാവും ഒരു സഹോദരനും മാത്രമാണ് ജിനീഷിന് ഉള്ളത്. ഇരുവരും വിവാഹം കഴിച്ചിട്ടില്ല.